ട്രെയിന്‍ നഷ്ടപ്പെട്ട നിങ്ങളുടെ സാധനങ്ങള്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ സാധിക്കും. ഇത് മാത്രമല്ല, നിങ്ങളുടെ സാധനങ്ങള്‍ 6 മാസത്തിനുള്ളില്‍ തിരികെ ലഭിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് ഉപഭോക്തൃ ഫോറത്തിലും പരാതി സമര്‍പ്പിക്കാം.
ട്രെയിന്‍ യാത്രയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിരവധി നിയമങ്ങള്‍ ഉണ്ട്. ഈ നിയമങ്ങളെക്കുറിച്ച് അറിയാമെങ്കില്‍ യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ട്രെയിന്‍ യാത്രയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സഹായിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഇപ്പോഴും യാത്രക്കാര്‍ക്കൊപ്പമുണ്ട്.
▪️സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം എങ്ങിനെ ലഭിക്കും.. ❓️
പുതിയ നിയമപ്രകാരം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലഗേജ് മോഷണം പോയാല്‍ ആര്‍പിഎഫ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്‍കാം.
കൂടാതെ, ആ അവസരത്തില്‍ ഒരു ഫോറം പൂരിപ്പിച്ച് നല്‍കണം. ഇതില്‍ നിങ്ങളുടെ നഷ്ടപ്പെട്ട സാധനങ്ങളുടെ വിവരങ്ങള്‍ നല്‍കണം. 6 മാസമായി നിങ്ങള്‍ക്ക് നിങ്ങളുടെ സാധനങ്ങള്‍ തിരികെ ലഭിച്ചില്ല എങ്കില്‍ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ശേഷം റെയില്‍വേ നിങ്ങളുടെ നഷ്‌ടമായ സാധനങ്ങളുടെ വില കണക്കാക്കി അതിന്‍റെ നഷ്ടപരിഹാരവും നല്‍കുന്നു. അതിലൂടെ നിങ്ങളുടെ നഷ്ടം നികത്തപ്പെടും.