മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തി

ജില്ലയിൽ ഏറ്റവും കൂടുതൽ പേർ മരണപ്പെടുന്നത് ഇരുചക്രമോടിക്കുന്ന യുവാക്കളാണെന്നതിനാൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സേഫ് കേരള ആർ.ടി ഒ എൻഫോഴ്സ്മെന്റ് തീരുമാനിച്ചതിന്റെ ഭാഗമായി ചാവർകോട് സി.എച്ച് എം.എം കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇന്ന് ഉത്ഘാടനം ചെയ്‌തു.കോളേജ് പ്രിൻസിപ്പലും വൊക്കേഷണൽ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കിം മുൻ സംസ്ഥാന കോഡിനേറ്ററുമായ ഡോ.എൽ തുളസീധരൻ പരിപാടി ഉദ്ഘാടനം ചെയ്യ്തു.തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ.കരൻ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു . അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സരിഗ ജ്യോതി വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും
അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ശിവ പ്രസാദ് റോഡ് സുരക്ഷാ ക്യാമ്പയിൻ നടത്തുകയും ചെയ്തു .നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ മറ്റ് വിദ്യാലയങ്ങളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ. ജി. സാജൻ അറിയിച്ചു