നഗരൂർ പാലം നിർമ്മാണ ഉദ്ഘാടനം പൊതുമരാമത് ടൂറിസം വകുപ്പ് മന്ത്രി .പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ആധുനികരിക്കപ്പെട്ട നഗരൂർ - കാരേറ്റ് റോഡിൽ കേവലം ഒരു വാഹനത്തിനു മാത്രം ഒരു സമയം കടന്ന് പോകാൻ കഴിയുന്ന തരത്തിലുള്ള വീതി കുറഞ്ഞ പാലം പൊളിച്ചു വിശാലമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള വലിയ പാലം നിർമിക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പാലം നിർമാണം കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കുന്നതിന് മന്ത്രി ഓഫീസിന്റെ നിരന്തരമായ നിരീക്ഷണം ഉണ്ടാകുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. ആറ്റിങ്ങൽ MLA. ഒ.എസ്. അംബിക, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി. മുരളി,നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ഡി. സ്മിത,തിരുവനന്തപുരം ജില്ല പഞ്ചായത്ത് അംഗം
ഗിരി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ശ്രീജ ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു മരാമത്ത് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങി വൻ ജനാവലി സ്ഥലത്ത് സന്നിഹിതരായിരുന്നു.