*ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ*

വിതുര: വിതുര സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പറവൂർ നന്ദികുളങ്ങര സ്വദേശിയായ ജോയ്സണാണ് (21) അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.തുടർന്ന് ഫോൺനമ്പർ വാങ്ങിയശേഷം പെൺകുട്ടിയെ കാണാൻ പലതവണ വിതുരയിലെത്തി. ആറ് മാസം മുൻപ് വിതുരയിൽ വന്ന ജോയ്സൺ സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിറുത്തി ബൈക്കിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.
പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് വിതുര പൊലീസ് കേസെടുത്തു.15ന് രാവിലെ പട്രോളിംഗ് നടത്തുന്നതിനിടയിൽ വിതുര സ്കൂൾ പരിസരത്ത് വച്ച് ജോയ്സണെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതാണെന്ന് പൊലീസിനോട് പറഞ്ഞു. വിതുര സി.ഐ എസ്.ശ്രീജിത്, എസ്.ഐ എസ്.എൽ.സുധീഷ്, എ.എസ്.ഐ സാജു, എസ്.സി.പി.ഒ പ്രദീപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.