ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തി സദാചാരത്തിന്റെ മറവിൽ ഗുണ്ടായിസം നടത്തി യാത്രികനെ ക്രൂരമായി മർദ്ദിച്ച കേസിൽ പള്ളിക്കൽ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.

#പള്ളിക്കൽ 
 രാത്രിയിൽ ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തി സദാചാരത്തിന്റെ മറവിൽ ഗുണ്ടായിസം നടത്തി യാത്രികനെ ക്രൂരമായി മർദ്ദിച്ച കേസിൽ പള്ളിക്കൽ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. പള്ളിക്കൽ വടക്കേ പള്ളിക്കൽ വാണിയകൊടി വീട്ടിൽ മുഹമ്മദ്ഷാൻ 21), പള്ളിക്കൽ പുളിമാത്ത് സൽമാ മനസിലിൽ
റാഷിദ്സലിം (34), പള്ളിക്കൽ പേഴുവിള
 ഷറഫുദ്ദീൻ( 32), പള്ളിക്കൽ മടവൂർ വില്ലേജിൽ ആനകുന്നം ന്യൂഹാപ്പി ഹോമിൽ ഇബ്നു (29) എന്നിവരെയാണ് പള്ളിക്കൽ സി.ഐ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
 ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 പള്ളിക്കൽ പുളിമാത്ത് നിന്നും രാത്രി നടന്നു വരികയായിരുന്ന മുകുന്ദകുമാർ എന്നയാളെ തടഞ്ഞുനിർത്തി ആക്രോശിക്കുകയും, തിരികെ വീട്ടിൽ പോകാൻ ഭീഷണിപ്പെടുത്തുകയും തുടർന്ന് മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും,  കൈയിലുണ്ടായിരുന്ന ബൈക്കിന്റെ താക്കോൽ  പിടിച്ചുപറ്റുകയും ചെയ്തു. തുടർന്ന് അതി ക്രൂരമായി മർദ്ദനത്തിൽ ബോധം നഷ്ടപ്പെട്ട  മുകുന്ദകുമാറിനെ സമീപത്തെ പണി നടക്കുന്ന കെട്ടിടത്തിൽ  കൊണ്ടുപോയി തള്ളുകയും ചെയ്ത ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഏറെ നേരത്തിനു ശേഷം ബോധം തിരികെ കിട്ടിയ മുകുന്ദകുമാർ
 നേരെ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ രക്തത്തിൽ കുളിച്ച്  എത്തുകയും പോലീസ് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും  ചെയ്തു.കേസ്സെടുത്ത പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ്  പ്രതികൾ നാലുപേരും പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.