കിളിമാനൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

തിരുവനന്തപുരം കിളിമാനൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വട്ടിയൂർകാവ് സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നോവ കാറും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.