മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു. എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയതിനാണ് കേസ്. ബിനീഷ് കോടിയേരിയുടെ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരെ സൈബർ പോലീസ് അപകീർത്തി  കേസെടുത്തത്.

മദ്യക്കുപ്പിയുമായി ബിനീഷ് കോടിയേരി നിൽക്കുന്ന  വ്യാജ ചിത്രം  പ്രചരിപ്പിച്ചതായാണ്  കേസ്.

കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ് എന്ന തലവാചകത്തോടെ മദ്യക്കുപ്പിയുമായി നിൽക്കുന്ന ബിനീഷിന്റെ ചിത്രമാണ് ഷാജൻ സ്കറിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇപ്പോഴും ഈ പോസ്റ്റ് സ്കറിയ ഡിലീറ്റ് ചെയ്തിട്ടില്ല. ഐ.പി.സി സെക്ഷൻ 469 ഉൾപ്പടെയുള്ള വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ തന്റെ മുഖം ഉപയോ​ഗിച്ചുകൊണ്ടാണ് സ്കറിയ പോസ്റ്റിട്ടതെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കാനാവില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു