എന്നാല്‍ പരാതിയില്‍ കമ്മിഷന്‍ സ്വീകരിച്ച നടപടി തൃപ്തികരമല്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. ഇന്ന് നടന്ന സിറ്റിംഗില്‍ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. സിറ്റിംഗ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ വയോധിക കയ്യില്‍ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്‌റ്റേജിലേക്ക് വിതറുകയായിരുന്നു.
ഫാനിട്ടിരുന്നതിനാല്‍ മുളക്‌പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതോടെ ബഹളമായി. വിവരമറിഞ്ഞെത്തിയ പൊലീസ് എത്തി വയോധികയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്. തന്റെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വൃദ്ധ കഴിഞ്ഞദിവസം സ്വരാജ് ഗ്രൗണ്ടില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു.