വർക്കല തീപിടുത്തം : മരണമടഞ്ഞവരുടെ കുടുംബാഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.

വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ പന്ത് വിള വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രി  വി മുരളീധരൻ സന്ദർശനം നടത്തി.

നാട്ടുകാർക്ക് ഈ തീപിടുത്തത്തിൽ  ദുരൂഹതയുണ്ടെന്നും ആയത് എത്രയുംവേഗം സമഗ്രമായ അന്വേഷണം നടത്തി ജനങ്ങളുടെ മനസ്സിൽ നിന്നും ദുരൂഹത നീക്കം ചെയ്യണമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ വിശകലനത്തിൽ ആവിശ്യപ്പെട്ടു.