ആറ്റിങ്ങൽ: സെപ്റ്റേജ് ശേഖരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് എംഎൽഎ ഒ.എസ്. അംബിക പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 24 ലക്ഷം രൂപ ചിലവിട്ടാണ് സെപ്റ്റേജ് ശേഖരണ വാഹനം വാങ്ങിയത്. വീടുകളിൽ നിന്ന് 6900 രൂപയും, സ്ഥാപനങ്ങളിൽ നിന്ന് 7500 രൂപ എന്ന നിരക്കിലുമാണ് ആവശ്യക്കാർക്ക് ഈ സേവനം ലഭ്യമാക്കുന്നത്. പട്ടണത്തിൽ നടപ്പിലാക്കുന്ന ഇതര വികസന പ്രവർത്തനങ്ങളോടൊപ്പം ശുചീകരണ മേഖലയിലും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നഗരസഭ സാധ്യമാക്കിയിട്ടുള്ളത്.
നഗരസഭാങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള സ്വാഗതവും, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്. ഷീജ, എ. നജാം, രമ്യസുധീർ, ഗിരിജ ടീച്ചർ, അവനവഞ്ചേരി രാജു, കൗൺസിലർമാരായ ആർ.രാജു, എസ്.സന്തോഷ്, ശങ്കർ.ജി, സെക്രട്ടറി എസ്.വിശ്വനാഥൻ തുടങ്ങിയവർ ആശംസയും, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ നന്ദിയും അറിയിച്ചു.