മുതലപ്പൊഴി ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം വേണം : കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസസമരം പ്രതിപക്ഷ നേതാവ് ഉൽഘാടനം ചെയ്തു.

മുതലപ്പൊഴി ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന ആവിശ്യവുമായി കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച ഉപവാസസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൽഘാടനം ചെയ്തു.

ഡിസൈൻ പാളിച്ചയും അശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് അപകടങ്ങൾ തുടർക്കഥയാകുന്ന  അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ അഴിമുഖം അപകടരഹിതമാക്കുക, തീരഷോഷണം തടഞ്ഞുകൊണ്ട് തീരം സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവിശ്യങ്ങൾ നിയമ സഭയിലുൾപ്പെടെ ചർച്ചയായിട്ടും നാളിതുവരെയും നടപടി സീകരിക്കാത്ത ഇടത് സർക്കാരിന്റെ മത്സ്യതൊഴിലാളികളോടുള്ള അവഗണയ്ക്കെതിരെ 
"ഇനിയൊരു ജീവൻ പൊലിയരുതെ" എന്ന മുദ്ര്യാവക്യമുയർത്തിയാണ് അഞ്ചുതെങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസ സമരം സംഘടിപ്പിച്ചത്.