വര്‍ക്കല തീപ്പിടിത്തം; പുക ശ്വസിച്ചതാകാം മരണത്തിന് കാരണമെന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍.പ്രാഥമിക പരിശോധനയില്‍ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല.

പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍(64), ഭാര്യ ഷെര്‍ളി(53), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ മകന്‍ റയാന്‍ എന്നിവരാണ് ഇന്ന് രാവിലെ വർക്കലയിലെ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ പ്രതാപന്റെ മൂത്തമകന്‍ നിഖില്‍(29) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.