കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിൽ ഒരു പെൺകുട്ടി ഭിശാബോർഡുകൾ വൃത്തിയാക്കുന്ന ഒരു കാഴ്ച ശ്രീ.സുരജിത്ത് എന്ന വ്യക്തി പകർത്തുകയും അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് കേരള ഉദ്യോഗസ്ഥർ ഈ കുട്ടിയെ കണ്ടെത്തി ,കുട്ടി പഠിക്കുന്ന കടമ്പനാട് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തി അഭിനന്ദിക്കുകയായിരുന്നു. കൊല്ലം ആർ.ടി.ഒ എൻഫോർസ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ.ദിലീപ്കുമാർ കെ യും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. ശ്രീകുമാർ എസ് എന്നിവർ മൊമെന്റോ കൈമാറി. യോഗത്തിൽ പ്രിൻസിപ്പാൾ ജീൻസി ജോർജ് , നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഫാ. ഡോ. റിഞ്ചു പി. കോശി,അനിമോൾ ടി എന്നിവർ പ്രസംഗിച്ചു
#mvdkerala
#SafeKerala