*വർക്കല നഗരസഭയിലെ സ്കൂളുകളിൽ ഇൻസിനറേറ്റർ*

വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിലേക്ക് നഗരസഭ ചെയർമാൻ കെ.എം.ലാജി ഇൻസിനറേറ്റർ കൈമാറുന്നു

വർക്കല : നഗരസഭയിലെ എല്ലാ സ്കൂളുകളിലും ഇൻസിനറേറ്റർ സംവിധാനം ഏർപ്പെടുത്തി. 7.40 ലക്ഷം രൂപ ചെലവഴിച്ച് 28 ഇൻസിനറേറ്ററുകളാണ് സ്ഥാപിച്ചത് വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർമാൻ കെ.എം.ലാജി ഇൻസിനറേറ്റർ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സി.അജയകുമാർ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ രാജേഷ്, പ്രഥമാധ്യാപിക ബിനു തങ്കച്ചി, അധ്യാപകരായ ഷീബ, ഹണി എസ്.പണിക്കർ, ഉണ്ണികൃഷ്ണൻ, ജോസ്, നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.