മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനത്തുനിന്ന് മാറാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ. ഈ സീസണിലും തുടർന്നുള്ള സീസണുകളിലും ധോണി ചെന്നൈയ്ക്കായി കളിക്കും’ – ചെന്നൈ സൂപ്പർ കിങ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.