ചോറ്റാനിക്കരയിൽ പ്രതിഷേധം രൂക്ഷം, തിരൂരിൽ കല്ല് വീട്ടമ്മ പിഴുതു മാറ്റി

കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകൾ പിഴുതെറിഞ്ഞു തോട്ടിൽ കളഞ്ഞു. മുരിയമംഗലം- ചോറ്റാനിക്കര പുതിയ പാലത്തിന് സമീപം പാടത്തു സ്ഥാപിച്ചിരുന്ന കല്ലുകളാണ് അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിൽ എത്തിയ നാട്ടുകാർ അടങ്ങിയ സംഘം പിഴുത് തോട്ടിൽ ഇട്ടത്. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്,കോണ്‍ഗ്രസ് നേതാവ് ജെയ്‌സണ്‍ ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി റീസ് പുത്തന്‍വീടന്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധസമരത്തിനെത്തി.

ബിജെപി പ്രവര്‍ത്തകരും കെ റെയില്‍ സര്‍വേക്കെതിരെ പ്രതിഷേധിക്കാനായി രംഗത്തെത്തിയിരുന്നു.  അതേ സമയം എറണാകുളം ജില്ലയിലെ സർവ്വേ നടപടികൾ ഇന്ന് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ചോറ്റാനിക്കരയില്‍ സര്‍വേ നടത്തി കല്ലുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

അതേ സമയം മലപ്പുറം തിരൂർ വെങ്ങാലൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കല്ല് സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് വീട്ടമ്മ പിഴുതുമാറ്റി