*തുമ്പോട്: സി എൻ പി എസ് ഗവൺമെന്റ് എൽ പി എസ് ന്റെ മകര കൊയ്ത്തുൽസവം മണ്ണിൽ പൊന്നുവിളയിച്ച വരെ ആദരിച്ച് നാടൻ പാട്ടിന്റെ അകമ്പടിയോടെ ആഘോഷമാക്കി.*

*മകരക്കൊയ്ത്തിന്റെ പൊന്നിൻ നിറച്ചാർത്ത് അണിഞ്ഞ് സി എൻ പി എസ് ഗവഃ എൽ പി എസ്......*

*കൊയ്ത്തുത്സവത്തിന് സി എൻ പി എസിലെ കുരുന്നുകൾ അണിനിരന്നതോടെ പുത്തനുണർവ്വും, പുതുതലമുറയുടെ ആശ്ചര്യവും, ആഘോഷങ്ങളും നേരിൽ ദർശിക്കാൻ കഴിഞ്ഞു. ശ്രീ എൻ കെ രാധാകൃഷ്ണൻ മടവൂരിന്റെ നാടൻപാട്ട് വരികക്ക് അദ്ദേഹം തന്നെ ഈണം നൽകിയതോടെ മറ്റൊരു ശ്രവ്യ വിസ്മയമായി തീർന്നു. നാടൻ പാട്ടിന്റെ വായ്ത്താരികൾ  കുരുന്നുകൾ ഏറ്റെടുത്തതോടെ കൊയ്ത്തരിവാൾ താളത്തിൽ നിറകതിരുകൾ സംഗീതം പൊഴിച്ചു. മണ്ണിൽ പൊന്നുവിളയിച്ചും വിണ്ണിൽ സ്വപ്നം വിളയിച്ചും കാർഷികവൃത്തിയുടെ സപ്തസംവത്സരങ്ങൾ പൂർത്തിയാക്കിയ  കർഷക മുത്തശ്ശിമാരായ കാർത്തികഅമ്മയെയും സുശീലഅമ്മയെയും സ്കൂൾ എച്ച് എം സീന ബി എസും പി ടി എ പ്രസിഡന്റ് കെ അനിൽ കുമാറും കുട്ടികളും ചേർന്ന് ആദരിച്ചു.എം പി ടി എ പ്രസിഡന്റ് ശ്രീലത അധ്യാപകരായ അരുൺ,ലസിത,വിദ്യ എസ് നായർ,അരുൺ ദാസ്,സുകന്യ,ദീപ്തി, ശർമിത ചന്ദ്രൻ, ശുഭ, രാജി അധ്യാപക വിദ്യാർഥികളായ അഞ്ജു,ആവണി, ഗായത്രി,വിനിത എന്നിവരും പങ്കെടുത്തു