ചിറയിന്‍കീഴ് പണ്ടകശാല കൂട്ടുംവാതുക്കലില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറകള്‍ നാടിന് സമര്‍പ്പിച്ചു.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പണ്ടകശാല വാര്‍ഡിലെ കൂട്ടുംവാതുക്കലില്‍ സ്ഥാപിച്ചിട്ടുള സുരക്ഷ ക്യാമറകളുടെ പ്രവര്‍ത്തനോത്ഘാടനം  കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം വര്‍ക്കല കഹാര്‍ Ex.MLA നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ വി.ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജേഷ്.ബി.എസ്. സ്വാഗതം ആശംസിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ വി.കെ.രാജു, എം.ജെ.ആനന്ദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ്.ബി.എസ്, മണ്ഡലം പ്രസിഡന്റ് രാജേഷ്.ബി.നായര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വത്സല, പണ്ടകശാല ബൂത്ത് പ്രസിഡന്റ് സുനില്‍.ജി, പുതുക്കരി വര്‍ഡ് പ്രസി‍ഡന്റ് സുനില്‍കുമാര്‍(അനി), വാര്‍ഡ് മെമ്പര്‍മാരായ മോനി ശാര്‍ക്കര, മനുമോന്‍.ആര്‍.പി.,  എന്നിവര്‍ ആശംസകളും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.