ആറ്റിങ്ങൽ മൂന്ന്മുക്കിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു.

ആറ്റിങ്ങൽ: കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാർ മൂന്ന് മുക്കിലെ സിഗ്നലിനു സമീപത്തെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ വാഹനത്തെ നാട്ടുക്കാർ ഉയർത്തി. KL 02 AW 5271 എന്ന കൊല്ലം രജിസ്ട്രേഷൻ ഹുണ്ടായി ഇയോൺ മാഗ്ന എന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.  ഡ്രൈവ് ചെയ്തിരുന്ന നേവി ഉദ്യോഗസ്ഥൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് അറിയാൻ സാധിച്ചത്. അപകടത്തിൽ നിസ്സാര പരിക്കുകളോടെ നേവി ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടു.