വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷംനഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. നിലമേൽ കുരിയോട് അൽഹുദാ വീട്ടിൽ ലത്തീഫ് മുർഷിദ് (26)നെയാണ് അറസ്റ്റ് ചെയ്തത്. കരിങ്കുന്നം എസ്എച്ച്ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. കോട്ടയം മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് ലത്തീഫ് മുഹമ്മദ്, സോഷ്യൽ മീഡിയ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. വിവാഹം കഴിക്കണമെങ്കിൽ അഞ്ചു കോടി രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ കൊട്ടാരക്കരയിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.