*പൊതുവിപണിയിലെ വിലനിയന്ത്രണവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു*.

പൊതുവിപണിയിൽ അമിതവില ഈടാക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാർച്ച് 25 മുതൽ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, സിറ്റി റേഷനിംഗ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ പൊതുവിപണികളിൽ പരിശോധന നടത്താനാണ് തീരുമാനം. 

കടകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സ്റ്റോക്ക് രജിസ്റ്റർ, പർച്ചേസ് രജിസ്റ്റർ, ബില്ലുകൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. പൂഴ്ത്തിവയ്പ്പ് തടയുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. 

കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ സി.എസ്.ഉണ്ണിക്കൃഷ്ണകുമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ, സിറ്റി റേഷനിംഗ് ഓഫീസർമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ നിർദേശത്തെ തുടർന്നാണ് ജില്ലാതലയോഗം വിളിച്ചു ചേർത്തത്.