കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്കുകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് ആരോഗ്യ വിദഗ്ധരോടും കോവിഡ് വിദഗ്ധ സമിതിയിലെ അംഗങ്ങളോടും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞു. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മാസ്ക് ഒഴിവാക്കല്‍ എങ്ങനെ വേണം എന്നതു സംബന്ധിച്ചാണ് ആലോചനകള്‍ മുറുകുന്നത്.
കോവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ മാസ്ക് ഒഴിവാക്കുന്നതില്‍ തടസമില്ലെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്.
താല്പര്യമുള്ളവര്ക്ക് മാത്രം മാസ്ക് ധരിക്കാമെന്നുള്ളതുമാണ് വിദഗ്ധ സമിതിയുടെയും അഭിപ്രായം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തേക്കിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കണമെന്നുള്ള അഭിപ്രായവും സമിതിക്കുണ്ട്.