കിളിമാനൂർ: സ്കൂട്ടറിൽ വിൽപനയ്ക്കായി കടത്തുകയായിരുന്ന മാരക മയക്ക് മരുന്നായ എംഡിഎംഎ കിളിമാനൂർ എക്സൈസ് പിടികൂടി. നെടുമങ്ങാട് , വാളിക്കോട്, വാടയിൽവീട്ടിൽ,ഷംനാസ് നാസർ (32), നെടുമങ്ങാട്, പത്താംകല്ല്,തടത്തരികത്ത് വീട്ടിൽ താഹ (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും അതീവ മാരക മയക്കുമരുന്നായ എംഡിഎംഎ 8ഗ്രാം പിടികൂടി. മയക്ക് മരുന്ന് കടത്തിയ കെഎൽ 21 ജെ 2404 എന്ന നമ്പരിലുള്ള സ്കൂട്ടിയും കസ്റ്റഡിയിൽ എടുത്തു. കോളേജ് വിദ്യാർത്ഥികൾ, ലഹരി പാർട്ടി എന്നിവ ലക്ഷ്യംവെച്ചാണ് ഇത്തരം മയക്കുമരുന്നുകൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റിന് എക്സൈസ് ഇൻസ്പെക്ടർ ആർ മോഹൻകുമാർ,പ്രിവന്റീവ് ഓഫീസർമാരായ എസ് ഷൈജു, സുദർശനൻ, സിവിൽ എക്സൈസ്ഓഫീസർമാരായ ജാസീം, അരുൺ , അൻസാർ, രതീഷ്,സജിത്ത്,ഷമീർ,ആദർശ്, അജിതകുമാരി, ഷഹീന ബീവി തുടങ്ങിയവർ നേതൃത്വം നല്കി.
ചിത്രം പ്രതികൾ , കണ്ടെടുത്ത മയക്ക് മരുന്ന്