സമരവുമായി ടാങ്കർ ലോറികൾ, ഇന്ധന നീക്കം ഭാഗികമായി തടസപ്പെടും

കൊച്ചി:സംസ്ഥാനത്തെ ഇന്ധന നീക്കം ഇന്നുമുതല്‍ ഭാഗികമായി തടസപ്പെടും. ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ചതോടെയാണിത്. ജി.എസ്.ടിയായി നല്‍കേണ്ട പതിമൂന്ന് ശതമാനം തുക അടയ്ക്കാന്‍ കമ്പനികള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. ടാങ്കര്‍ ഉടമകളുമായുള്ള കരാര്‍ പ്രകാരം സേവന നികുതിയും, ജി.എസ്.ടിയും എണ്ണ കമ്പനികളാണ് അടയ്ക്കേണ്ടത്.