കിളിമാനൂരിൽ അപകടത്തിൽ യുവാവ് മരിച്ചു. കൊലപാതകം ആണെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. കിളിമാനൂർ മുളയ്ക്കലത്തുകാവ് ആരൂരിൽ കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെയാണ് കല്ലറ ചെറുവാളം സ്വദേശി മണികണ്ഠൻ (44)അപകടത്തിൽപ്പെടുന്നത്. മണികണ്ഠൻ സഞ്ചരിച്ച ബൈക്കിൽ കാർ വന്നിടിക്കുകയായിരുന്നു. ശേഷം അൽപ്പ സമയം കാർ അവിടെ നിർത്തി ഇട്ടിരിക്കുന്നതും ഒരു സംഘം ആൾക്കാർ കാറിൽ നിന്ന് ഇറങ്ങുന്നതുമൊക്കെ സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.അപകടത്തെ തുടർന്ന് പരിക്കുപറ്റിയതാകം എന്ന് കരുതി നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രി അധികൃതരുടെ പരിശോധനയിലാണ് ഇതൊരു കൊലപാതകം ആണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷമേ അന്തിമ റിപ്പോർട്ട് നൽകാനാവു എന്ന് കിളിമാനൂർ പോലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്.
കിളിമാനൂർ ഫ്രൂട്ട്സ് കട നടത്തിവരികയായിരുന്ന മണികണ്ഠൻ
കിളിമാനൂർ പാപ്പാലയിലാണ് താമസം