ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മൂലമറ്റം അശോക ജംഗ്ഷനിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.
ഭക്ഷണത്തെ ചൊല്ലി കടക്കാരുമായി പ്രശ്‌നം ഉണ്ടായ ഫിലിപ്പ് മാര്‍ട്ടിന്‍ പിന്നീട് വീട്ടില്‍ നിന്ന് തോക്കെടുത്തു കൊണ്ടുവന്നു കടക്കു നേരെ വെടിവച്ചു. തുടര്‍ന്ന് രക്ഷപ്പെടുന്നതിനിടയില്‍ ഇതുവഴി ബൈക്കില്‍ വന്ന സനലിനും പ്രദീപിനു നേരെയും വെടിവെക്കുകയായിരുന്നു.