*അഞ്ചുതെങ്ങ് കായിക്കരയിൽ പൂട്ടിക്കിടന്ന വീടിന്റെ കതകും ജന്നലുമുൾപ്പെടെയുള്ള തടി ഉരിപ്പടികൾ മോഷണം പോയതായ് പരാതി*

അഞ്ചുതെങ്ങ് കായിക്കരയിൽ ആൾതാമസം ഇല്ലാത്തതിനെ തുടർന്ന് പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് കതകും ജന്നലുമുൾപ്പെടെയുള്ള തടി ഉരിപ്പടികൾ മോഷണം പോയതായ് പരാതി.

അഞ്ചുതെങ്ങ് കായിക്കര പോസ്റ്റ്‌ ഓഫീസിന് സമീപം പത്മശ്രീയിൽ പ്രതാപന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടന്ന വീടിന്റെ കതകും ജന്നലുമുൾപ്പെടെയുള്ള തടി ഉരിപ്പടികൾ അപഹരിയ്ക്കപ്പെട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്.

അഞ്ചോളം കതകുകൾ, കട്ടള, ആറോളം ജന്നലുകൾ ജന്നൽ പാളികൾ, ഇവയ്ക്ക് പുറമേ ഫർണ്ണിച്ചർ നിർമ്മാണത്തിനായും മറ്റും വീടിനുള്ളിൽ മുറിച്ചു സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികളും മോഷ്ടിക്കപ്പെട്ടതായാണ് ഉടമ പരാതിപ്പെടുന്നത്.

കഴിഞ്ഞ ദിവസം വീടിലെത്തിയപ്പോഴാണ് വാതിലുകളും ജന്നലുകളും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടത് ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്. ആൾതാമസം ഇല്ലാത്തതിനെ തുടർന്ന് വളരെ ക്കാലമായ് വീട് പൂട്ടികിടക്കുകയായിരുന്നു. യഥാസമയം അറ്റാകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് വീട് ഭാഗീകമായി തകർന്ന അവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് ഉടമ അറ്റകുറ്റപണികൾ നടത്തുന്നതിനായി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്നും തടി ഉരുപ്പടികൾ മോഷ്ടിക്കപ്പെട്ടതായ് മനസ്സിലാക്കിയത്.

തുടർന്ന് അദ്ദേഹം അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകുകയായിരുന്നു.