കടയ്ക്കൽ : തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നാളെ കടയ്ക്കൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

കടയ്ക്കൽ : തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നാളെ കടയ്ക്കൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഉത്സവത്തിന് എത്തുന്ന ഭക്തരുടെ വാഹനങ്ങൾ കടക്കൽ പഞ്ചായത്ത് ഓഫീസിന് പിൻഭാഗം, ചന്ത മാർക്കറ്റ് ജംഗ്ഷൻ, മണികണ്ഠൻ ചിറ, ക്ഷേത്രം ഗ്രൗണ്ട്, കടയ്ക്കൽ യുപിസ്കൂൾ ഗ്രൗണ്ട്,  എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

 കടയ്ക്കൽ ക്ഷേത്രത്തിന് സമീപത്ത് ഗോഗോ കൺവെൻഷൻ സെന്റർ  ആൽത്തറമൂട് ജംഗ്ഷൻ മുതൽ ദേവസ്വം ബോർഡ് സ്കൂൾ കവാടം വരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.  നാളെ മുതൽ അഞ്ചൽ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കുറ്റിക്കാട് വഴി എത്തണം ചെറിയ വാഹനങ്ങൾ വടക്കേ വയൽ  വഴി പോകണം.