*വർക്കല പാപനാശംം ബീച്ച് ശുചീകരിച്ച് ശിവഗിരി കോളേജിലെ വിദ്യാർത്ഥികൾ*

വർക്കല: വർക്കല പാപനാശംം ബീച്ച് ശുചീകരിച്ച് ശിവഗിരി കോളേജിലെ വിദ്യാർത്ഥികൾ മാതൃകയായി. ശിവഗിരി ശ്രീനാരായണകോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ, റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് വർക്കല, വാട്ടർ സ്പോർട്സ് വർക്കല, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
ഹെലിപാഡിനോട് ചേർന്നുള്ള കിഴുക്കാം തൂക്കായ ഭാഗങ്ങളിൽ റോപ് വേ സംവിധാനം ഉപയോഗിച്ചാണ് ശുചീകരണം നടത്തിയത്‌. പരിപാടിയുടെ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി മുഖ്യപ്രഭാഷണം നടത്തി. വർക്കല വാട്ടർ സ്പോർട്സ് ഡയറക്ടർ മേഷ് മനോഹർ, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി. ശിവകുമാർ, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അംഗം ദൃശ്യൻ, അഞ്ജനശ്രീ, ഭുവന, അക്ഷയ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ പി.കെ. സുമേഷ്, വീനസ്.സി.എൽ എന്നിവർ നേതൃത്വം നൽകി.