ആക്രി പെറുക്കാനും ഇനി യൂണിഫോംമും ഐഡി കാർഡും. ആക്രി പെറുക്കൽ തൊഴിലാളികൾ കള്ളന്മാരും തട്ടിപ്പു കാരുമാണെന്ന് മുദ്രകു ത്തൽ ഇനി വേണ്ട. നീല ഓവർകോട്ടും ഐഡി കാർഡും ധരിച്ചാകും ഇനി അവർ വീടുകളി ലെത്തുക.
അവഹേളനം ഒഴിവാക്കി ആക്രി തൊഴിലിനും മാന്യതനൽകാൻ കേരള സ്മാഷ്മർച്ചന്റ്സ് അസോസിയേഷനാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നത്.
അസോസിയേഷനിൽ അംഗത്വമുള്ള എല്ലാ ആക്രിത്തൊഴിലാളികൾക്കും യൂണിഫോം നൽകും. യൂണിഫോമിന്റെ ഡിസൈൻ തയ്യാറായി. തുണി ഗുജറാത്തിൽ നിന്നെത്തി.