ആറ്റിങ്ങൽ: പൊതു അവധി ദിനമായ നാളെ കെട്ടിട നികുതി പിഴകൂടാതെ ഒടുക്കുന്നതിനാണ് നഗസഭ ഓഫീസിലും, കുന്നുവാരം യുപി സ്കൂളിലും കളക്ഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. റവന്യു ഇൻസ്പെക്ടർ കെ.രാജൻ, ഷീബ എന്നിവരുടെ നേതൃത്വത്തിലായിരിക്കും. കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നികുതിദായകർക്ക് ഈ സേവനം ലഭ്യമാവും. കൂടാതെ പദ്ധതി നിർവ്വഹണം മാർച്ച് 31 ന് ഉള്ളിൽ തീർക്കുന്നതിന് വേണ്ടി നഗരസഭ പൊതുമരാമത്ത് വിഭാഗവും നാളെ പ്രവർത്തിക്കും.