*വർക്കല ക്ഷേത്രം. നെയ്യാറ്റിൻകര സിറ്റി കെ.എസ്.ആർ.ടി.സി റേഡിയൽ സർവ്വീസ് അഡ്വക്കേറ്റ് വി ജോയ് എംഎൽഎഫ്ലാഗ് ഓഫ് കർമ്മം ഉദ്ഘാടനം ചെയ്തു*

കെഎസ്ആർടിസിയുടെ സിറ്റി റേഡിയൽ സർവീസിൽ ഉൾപ്പെടുത്തി വർക്കല ക്ഷേത്രം മുതൽ നെയ്യാറ്റിൻകര വരെയുള്ള സർവീസ് അനുവദിച്ചതായി അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അറിയിച്ചു.വർക്കല ക്ഷേത്രത്തിൽ നിന്നും 7.30ന് പുറപ്പെടുന്ന സർവീസ് വർക്കല-കല്ലമ്പലം-ആറ്റിങ്ങൽ-കഴക്കൂട്ടം-മെഡിക്കൽ കോളേജ്-വികാസ് ഭവൻ-സെക്രട്ടറിയേറ്റ്-തമ്പാനൂർ-കിഴക്കേകോട്ട-തിരുവല്ലം-കാർഷിക കോളേജ്-കാക്കാമൂല-ബാലരാമപുരം-നെയ്യാറ്റിൻകര എന്നിവിടങ്ങളിലൂടെ സർവീസ് നടത്തും. ഈ സർവീസ് രോഗികൾക്കും,വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കും വളരെ ഉപകാരപ്രദമായിരിക്കും. സർവീസ് 05/03/2022 മുതൽ ആരംഭിചു.ബസ്സിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിനു മുൻപിൽ നിന്നും ഇന്ന് രാവിലെ അഡ്വക്കേറ്റ് വി ജോയ് എംഎൽഎഫ്ലാഗ് ഓഫ് കർമ്മം ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർമാൻ കെ.എം ലാജി , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ , മറ്റു വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായി.

വർക്കല ക്ഷേത്രം. നെയ്യാറ്റിൻകര സിറ്റി കെ.എസ്.ആർ.ടി.സി റേഡിയൽ സർവ്വീസ് .ബസ്സിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിനു മുൻപിൽ നിന്നും ഇന്ന് രാവിലെ അഡ്വക്കേറ്റ് വി ജോയ് എംഎൽഎഫ്ലാഗ് ഓഫ് കർമ്മം ഉദ്ഘാടനം ചെയ്തു