നിർദ്ധന കുടുംബത്തിലെ ബിരുദ വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്ത് നാൽവർ സംഘം. വക്കം സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിയുടെ തുടർ പഠനത്തിന ചെലവ്കളാണ് നാൽവർ സംഘം ഏറ്റെടുത്തത്.
പ്രവാസലോകത്ത് നിന്നുകൊണ്ട് നാട്ടിലെ നിരവധി സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ള വർക്കല ഇടവ വെറ്റക്കട സ്വദേശി നാദിർഷാ, അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാംപാലം സ്വദേശി അജികുമാർ, അഞ്ചുതെങ്ങ് കായിക്കര സ്വദേശി ജോസ് (സുഭാഷ് ) അഞ്ചുതെങ്ങ് കായിക്കര മൂലയിൽതോട്ടം സ്വദേശി കുമാർ ജി തുടങ്ങിയവരാണ് വിദ്യാർത്ഥിനിയിടെ പഠനചിലവുകൾ ഏറ്റെടുത്ത്.