വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അഞ്ചുതെങ്ങ് തൈക്കൂട്ടത്തിൽ ജോസ് വിക്ടോറിയ ദമ്പതികളുടെ മകൻ ജിബിൻ ജോസ് (22) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ 28 ന് വൈകിട്ട് മൂന്നുമണിയോടെ പൂത്തുറ - താഴമ്പള്ളി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിബിന് പരുക്ക് സംഭവിക്കുകയായിരുന്നു.
ജിപിൻ യാത്രചെയ്യുകയായിരുന്നു സ്കൂട്ടിയിൽ ബുള്ളറ്റ് ബൈക്ക് ഇടിയ്ക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ജിപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ്ക്കുകയും അടിയന്തിര ശസ്ത്രക്രീയകൾക്ക് വിധേയനാക്കുകയുമായിരുന്നു. തുടർന്ന് വാർഡിലേക്ക് മാറ്റി ചികിത്സകൾ നൽകി വരുന്നതിനെടെയാണ് ഇന്നലെ രാവിലെയോടെ മരണം സംഭവിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിന്റെ മരണാനന്തരചടങ്ങുകൾ അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് നടക്കും.