ബജറ്റ് നിർദേശങ്ങളിൽ മാറ്റം : ഭൂനികുതി ഇരട്ടിയായ് വർധിപ്പിയ്ക്കും.▪️ഏപ്രിൽ മുതൽ പുതിയനിരക്ക് നിലവിൽവരും.

ഭൂനികുതി എല്ലാവിഭാഗത്തിനും വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റിൽ ഒരേക്കറിനു മുകളിൽ പുതിയ സ്ലാബ് ഉണ്ടാക്കി അതിന് പ്രത്യേകനിരക്ക് പ്രഖ്യാപിച്ചെങ്കിലും അതിൽനിന്നും പിന്മാറി.

 പകരം നിലവിലുള്ള സ്ലാബുകളിൽ കുറച്ചുകൂടി വർധനവരുത്തി. താഴ്ന്ന സ്ളാബുകളിൽ ഇരട്ടിയോളം വർധനയുണ്ട്. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് മാറ്റം മന്ത്രി വ്യക്തമാക്കിയത്.

ഏപ്രിൽ മുതൽ പുതിയനിരക്ക് നിലവിൽവരും.

ഇപ്പോൾ ഗ്രാമപ്പഞ്ചായത്തിൽ 8.1ആർ വരെ ഒരു ആറിന് 2.5 രൂപയായിരുന്നു നിരക്ക്. (ഒരുആർ=2.47105 സെന്റ്) ഇത് അഞ്ചുരൂപയാക്കി. അതായത് 20 സെന്റുവരെയുള്ള ഭൂമിക്ക് 20 രൂപയാണ് വർഷം നികുതി നൽകിയിരുന്നത്. ഇത് 40 രൂപയാവും.

8.1 ആറിനു മുകളിൽ, അതായത് 20 സെന്റിനു മുകളിലാണെങ്കിൽ ആറിന് അഞ്ചുരൂപയാക്കി. അതായത് 20 സെന്റുവരെയുള്ള ഭൂമിക്ക് 20 രൂപയാണ് വർഷം നികുതി നൽകിയിരുന്നത്. ഇത് 40 രൂപയാവും. 8.1 ആറിനു മുകളിൽ, അതായത് 20 സെന്റിനു മുകളിലാണെങ്കിൽ ആറിന് അഞ്ചുരൂപ എന്നത് എട്ടുരൂപ നൽകണം.

മുനിസിപ്പാലിറ്റികളിൽ 2.43 ആർവരെയുള്ള (ആറ് സെന്റ്) ഭൂമിക്ക് ആറിന് അഞ്ചുരൂപയിൽനിന്ന് 10 രൂപയാക്കി. ആറുസെന്റിന് 30 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി 60 രൂപ നൽകണം. ആറു സെന്റിനു മുകളിലുള്ളതിന് 10 രൂപയായിരുന്നത് 15 രൂപയാക്കി.

കോർപ്പറേഷനുകളിൽ 1.62 ആർവരെ (നാല് സെന്റ്) ആറിന് 10 രൂപ എന്നത് 20 രൂപയായി. നാലു സെന്റിന് 40 രൂപയ്ക്കുപകരം 80 രൂപ നൽകണം. 1.62 ആറിനു മുകളിൽ 20 രൂപ 30 രൂപയായി.

റവന്യൂവകുപ്പ് ശുപാർശചെയ്ത പുതിയ സ്ലാബുകളാണ് ആദ്യം ബജറ്റിൽ ഉൾപ്പെടുത്തിയത്. താഴേത്തട്ടിൽ നിരക്ക് അധികം വർധിപ്പിക്കാതെ ഒരേക്കറിനുമുകളിൽ കൂടുതൽ നികുതി ഏർപ്പെടുത്താനാണു തീരുമാനിച്ചത്. ഇതിലൂടെ 80 കോടി രൂപ വർഷം അധികം കിട്ടുമെന്ന് കരുതിയിരുന്നു. എന്നാൽ, ഈ രീതിയിൽ പ്രതീക്ഷിച്ച വരുമാനം ഉണ്ടാകില്ലെന്ന് നികുതിവകുപ്പ് കണക്കുകൂട്ടി. നിലവിലെ ഭൂനികുതി തുച്ഛമാണെന്ന വിലയിരുത്തലിൽ എല്ലാ സ്ലാബിലും കൂട്ടാൻ തീരുമാനിച്ചു. അങ്ങനെയാണ് ബജറ്റ് നിർദേശങ്ങളിൽ മാറ്റംവന്നത്.

⬛️വർധന-ബ്രായ്ക്കറ്റിൽ നിലവിലെ നിരക്ക്.

▪️ഗ്രാമപ്പഞ്ചായത്ത്

8.1 ആർവരെ ആറിന് 5 രൂപ (2.50 രൂപ)
8.1 ആറിനു മുകളിൽ 8 രൂപ (5 രൂപ)

▪️മുനിസിപ്പാലിറ്റി

2.43 ആർവരെ 10 രൂപ (5 രൂപ)
2.43 ആറിനു മുകളിൽ 15 രൂപ (10 രൂപ).

▪️കോർപറേഷൻ

1.62 ആർവരെ ആറിന് 20 രൂപ (10 രൂപ)
1.62 ആറിന് മുകളിൽ 30 രൂപ (20 രൂപ).