കല്ലമ്പലം :സംയുക്ത ട്രെയ്ഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽമാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന പണിമുടക്ക് വിജയകരമാക്കാൻ കല്ലമ്പലം JJ ആഡിറ്റോറിയത്തിൽ ചേർന്ന ട്രെയ്ഡ് യൂണിയൻ, വിവിധ രാഷ്ടീയ പ്രസ്ഥാനത്തിൻ്റെയും നേതാക്കളുടെ യോഗത്തിൽ വിപുലമായ സഘാടക സമിതിക്ക് രൂപം നൽകി.
സഘാടക സമിതി യോഗം സി.ഐ ടി യു ജില്ലാ വൈസ് പ്രസി.. അഡ്വ.ബി.സത്യർ ഉൽഘാടനം ചെയ്തു. INTUC ജില്ലാ സെക്രട്ടറി NKP സുഗതൻ അധ്യക്ഷൻ AITUC നേതാവ് സലീം സ്വാഗതം, വിവിധ ട്രെയ്ഡ് യൂണിയൻ നേതാക്കളായ ജി.വിജയകുമാർ, മുല്ലനല്ലൂർ ശിവദാസൻ, കല്ലുവിള സലീം, ഇ.ജലാൽ, Mi നാസ്സർ, അടുക്കൂർ ഉണ്ണി, എം.കെ.രാധാകൃഷ്ണൻ ,അഡ്വ.SM റഫീക്ക് ശ്രീനാഥ് എന്നിവരും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ സുന്ദരേശൻ, മണമ്പൂർ പഞ്ചായത്ത് പ്രസി: എ നഹാസ് ,ഒറ്റൂർ പഞ്ചാ:പ്രസി: ബീന. എന്നിവർ സംസാരിച്ചു.
NKP സുഗതൻ ചെയർമാനും, അഡ്വ.ബി.സത്യൻ ജനറൽ കൺവീനറുമായ 101 പേർ അടങ്ങിയ സ്ഥാടക സമിതിക്ക് രൂപം നൽകി,
പണിമുടക്കിൻ്റെ പ്രചരണാർത്ഥം മാർച്ച് 18 ന് എത്തുന്ന പ്രചാരണ ജാഥക്ക് കല്ലമ്പലത്ത്സ്വീകരണം നൽകും -മാർച്ച് 28, 29 തിയതികളിൽ പണിമുടക്കുന്ന തൊഴിലാളികളികൾ കല്ലമ്പലം കേന്ദ്രീകരിച്ച് 48 മണിക്കൂർ രാപകൽ സത്യഗ്രഹം സഘടിപ്പിക്കും കടകൾ അടച്ചും, വാഹനങ്ങൾ പുറത്ത് ഇറക്കാതെയും സഹകരിക്കാൻ സംയുക്ത സമരസമിതി അഭ്യർത്ഥിക്കുന്നു. അഡ്വ ബി.സത്യൻ ജനറൽ കൺവീനർ -