*ഇരുചക്രവാഹന യാത്രകൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്*.

⛑️ ഇരുചക്ര വാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു കൂടുതൽ ക്ഷതമേൽക്കുക.  തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക,  തലച്ചോറിനു ക്ഷതം പറ്റുക തുടങ്ങി ഇടിയുടെ ആഘാതം  കൂടുതൽ അപകടകരമാവാതിരിക്കാൻ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്. 

⛑️ ഹെൽമറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന  ശക്തമായ ക്ഷതം  കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല,  മസ്തിഷ്കത്തിനു വലിയ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു. 

⛑️ ഗുണനിലവാരമുള്ള, ശിരസ്സിന്  അനുയോജ്യമായ വലുപ്പത്തിലുളള ഹെൽമെറ്റ് വാങ്ങുക.  Face Shield ഉളളത് തന്നെ വാങ്ങാൻ ശ്രമിക്കുക.  വില കുറഞ്ഞ  ഹെൽമറ്റ് സുരക്ഷിതമല്ല.  

⛑️ ഓർക്കുക. പൊലീസുകാരുടെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെൽമെറ്റ് ധരിക്കുന്നത്.  

⛑️ ഒന്നുകൂടെ..!  ചിൻസ്ട്രാപ്പ് ഉപയോഗിച്ച് ഹെൽെമറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കാൻ മറക്കണ്ട.
#keralapolice #keralatrafficpolice #roadsafety