*സഖാവ് സൈലേഷ് കുമാർ അനുസ്മരണം*

CPI-M കരവാരം ലോക്കലിലെ പുതുശ്ശേരിമുക്ക് ബ്രാഞ്ച് അംഗവും മുതിർന്ന പാർട്ടി പ്രവർത്തകനുമായിരുന്ന സൈലേഷ് കുമാർ (മണി) അനുസ്മരണ യോഗം മുൻ MLA യും CPI-M ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ: B സത്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം മജീദ് ഈരാണി , ജനതാദൾ നേതാവ് സജീർ രാജകുമാരി, കരവാരം ബാങ്ക് പ്രസിഡന്റ് S മധുസൂദനക്കുറുപ്പ്, ലോകേഷ്, അബ്ദുൽ അസീസ് , സലീനാ ചന്ദ്രൻ , പ്രേമരാജൻ, സെയിനുലാബ്ദീൻ, ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ: SM റഫീക്ക് അദ്ധ്യക്ഷനായി.