മറവക്കുഴി,മുബാറക്ക് മൻസിലിൽ,
ജമാൽ മുഹമ്മദിന്റെ വീടിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റാണ് പ്രതികൾ മോഷ്ടിച്ചെടുത്തത്. വീടിനു പുറത്ത് ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ കിളിമാനൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പെട്രോളിംഗ് നടത്തിവരവെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
വിതുര വില്ലേജിൽ കളിയിക്കൽ കിഴക്കുംകര പുത്തൻ വീട്ടിൽ നിന്നും, നിലമേൽ,ബാംഗ്ലാംകുന്ന്,കാവൂക്കോണം, ചരുവിള വീട്ടിൽ താമസിക്കുന്ന ശ്രീധരൻ നായർ മകൻ കൃഷ്ണകുമാർ-39 (സുരേഷ്), നിലമേൽ വില്ലേജിൽ നെട്ടയം,തയ്ക്കാവിന് സമീപം സജിൻ നിവാസിൽ ഷാജഹാൻ മകൻ സജിൻ - 33 ( എത്തിപ്പിടിയൻ ) എന്നിവരാണ് പൊലീസ് പിടിയിലായത്.
തിരുവനന്തപുരം ജില്ലാ റൂറൽ പോലീസ് മേധാവി ദിവ്യ വി. ഗോപിനാഥ് IPS ന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ DYSP
ഡി സുനീഷ് ബാബുവിനെ മേൽനോട്ടത്തിൽ കിളിമാനൂർ ISHO
എസ്. സനൂജ്, SI. വിജിത്ത് കെ.നായർ, പ്രദീപ്, ASI. പ്രദീപ് കുമാർ, CPO മാരായ
സുഭാഷ്,മഹേഷ്,ഷാജി, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.