*അരങ്ങുണർന്നു. വനിതാദിനത്തിന് വേഷ പകർച്ചയിലൂടെ മിഴിവേകി സി എൻ പി എസ് ഗവൺമെന്റ് എൽപിഎസ് മടവൂർ*......

*തുമ്പോട്: അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് സി എൻ പി എസ് ഗവൺമെന്റ് എൽ പി എസ് മടവൂർ സംഘടിപ്പിച്ച "അരങ്ങ് 2022" വിവിധ പരിപാടികളോടെ ആചരിച്ചു. സി എൻ പി എസ് ന്റെ പൂർവ്വവിദ്യാർഥിനി കലാമണ്ഡലം കൃഷ്ണസുരേഷ് നോടൊപ്പം ഉള്ള വനിതാദിന അഭിമുഖവും കാലത്തിന്റെ രഥചക്രത്തിൽ പാദമുദ്രകൾ പതിപ്പിച്ച സ്ത്രീ രത്നങ്ങളുടെ വേഷപകർച്ചയും അന്തർദേശീയ വനിതാ ദിനം കുരുന്ന് മനസ്സുകൾക്ക് ദൃശ്യവിരുന്നൊരുക്കി.*
     *ഝാൻസിയിലെ റാണി ലക്ഷ്മിഭായി യിൽ തുടങ്ങി മദർതെരേസ,സരോജിനി നായിഡു, ലതാമങ്കേഷ്കർ, മേധാപട്കർ, കല്പനാചൗള,മലാല, കെ ആർ മീര യിൽ എത്തി നിൽക്കുന്ന വേഷപ്പകർച്ച. പുത്തൂരം പുത്രി ഉണ്ണിയാർച്ചയും നാടൻ പാട്ടിന്റെ ഈണത്തോടെ അണിനിരന്ന കർഷക അംഗങ്ങളും ഏറെ പകിട്ടാർന്ന ദൃശ്യാനുഭവം ഒരുക്കി.*
         *ഹെഡ്മിസ്ട്രസ്  ശ്രീമതി സീന ബി എസ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പിടിഎ വൈസ് പ്രസിഡണ്ട് ബി വിജയകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.എം പി ടി എ പ്രസിഡണ്ട് ശ്രീലത ആശംസകളർപ്പിച്ചു സ്റ്റാഫ്‌ സെക്രട്ടറി അരുൺ നന്ദി പ്രകാശനം ചെയ്തു. അധ്യാപകരായ അരുൺ ദാസ്, ലസിത, വിദ്യ എസ് നായർ ദീപ്തി,സുകന്യ ശർമിത ചന്ദ്രൻ,രാജി, ശുഭ എന്നിവരും അധ്യാപക വിദ്യാർഥികളായ അഞ്ചു, ആവണി ഗായത്രി,വിനിത എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.