വാട്‌സ്‌ആപ്പ് വോയ്സ് മെസേജിൽ പുതിയ ഫീച്ചറുകള്‍

വാട്‌സ് ആപ്പിന്റെ വോയിസ് മെസേജ് സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകള്‍. നേരത്തെ ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമായിരുന്ന ചില ഫീച്ചറുകളാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള ഫോണുകളിലേക്ക് വ്യാപിപ്പിക്കുന്നത്.

വാട്‌സ്‌ആപ്പിലൂടെ പ്രതിദിനം ഏഴ് ലക്ഷം കോടി വോയ്‌സ് മെസേജുകള്‍ അയക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് വാട്‌സ്‌ആപ്പ് രംഗത്ത് എത്തുന്നത്.

പുതിയ ഫീച്ചറുകള്‍ ഇങ്ങനെ –

ചാറ്റിനു പുറത്ത് പ്ലേബാക്ക്: ഉപയോക്താക്കള്‍ക്ക് ചാറ്റിന് പുറത്ത് ഒരു വോയ്സ് സന്ദേശം കേള്‍ക്കാന്‍ കഴിയും എന്നതാണ് പുതിയ സൗകര്യങ്ങളില്‍ ആദ്യത്തേത്. ഇതോടെ ഉപഭോക്താവിന് ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികള്‍ ചെയ്യാനും മറ്റ് സന്ദേശങ്ങള്‍ വായിക്കാനോ പ്രതികരിക്കാനോ കഴിയും. ഈ സമയം ഓഡിയോ പ്ലേ ചെയ്യുന്നത് തടസപ്പെടില്ല.

താല്‍ക്കാലികമായി നിര്‍ത്തുക/റെക്കോര്‍ഡിംഗ് പുനരാരംഭിക്കുക: ഒരു വോയ്സ് സന്ദേശം റെക്കോര്‍ഡുചെയ്യുമ്പോൾ, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ റെക്കോര്‍ഡിംഗ് താല്‍ക്കാലികമായി നിര്‍ത്താനും അവര്‍ തയ്യാറാകുമ്പോൾ പുനരാരംഭിക്കാനും കഴിയും.

വേവ്‌ഫോം വിഷ്വലൈസേഷന്‍: റെക്കോര്‍ഡിംഗ് സമയത്ത് വോയ്സ് മെസേജിലെ ശബ്ദത്തിന്റെ വിഷ്വല്‍ പ്രാതിനിധ്യവും പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ചില iOS, Android ബീറ്റ ഉപയോക്താക്കള്‍ നേരത്തെയും ഈ ഫീച്ചര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഡ്രാഫ്റ്റ് / പ്രിവ്യൂ: ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം ഡ്രാഫ്റ്റ് സേവ് ചെയ്യാനും അയയ്ക്കുന്നതിന് മുമ്ബ് വോയ്സ് സന്ദേശം കേള്‍ക്കാനും കഴിയും.

പ്ലേബാക്ക് റിമെംബര്‍; ഒരു വോയ്സ് സന്ദേശം കേള്‍ക്കുമ്ബോള്‍ നിങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ വീണ്ടും ആദ്യം മുതല്‍ കേള്‍ക്കേണ്ടിവരില്ല. വീണ്ടും ചാറ്റിലേക്ക് മടങ്ങുമ്ബോള്‍ നിര്‍ത്തിയിടത്ത് നിന്ന തന്നെ ഇപ്പോള്‍ തുടരാനാവും.

വേഗത്തിലുള്ള പ്ലേബാക്ക്: സന്ദേശങ്ങള്‍ വേഗത്തില്‍ കേള്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് 1.5* അല്ലെങ്കില്‍ 2* വേഗതയില്‍ വോയ്സ് സന്ദേശങ്ങള്‍ പ്ലേ ചെയ്യാന്‍ കഴിയും. ഇത് ഇപ്പോള്‍ സാധാരണ, ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് ബാധകമാണ്.

വരും ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി വാട്‌സ്‌ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും. പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനും കമ്ബനി ശുപാര്‍ശ ചെയ്യുന്നു.