വിവാഹ വാഗ്ദാനം നല്‍കി ബലാൽസംഗം,വനിതാ ഡോക്ടറുടെ പരാതിയിൽ സിഐക്കെതിരെ കേസെടുത്തു

വനിതാ ഡോക്ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസെടുത്തു. മലയിൻകീഴ് സിഐ സൈജുവിനെതിരെയാണ് കേസെടുത്തത്. വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. പൊലീസ് ഓഫീസേഴ്സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു.കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും.