അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം അറ്റകുറ്റപ്പണികൾക്കിടെ ഇലക്ട്രിസിറ്റി കരാർതൊഴിലാളി പോസ്റ്റിനു മുകളിൽ കുരുങ്ങി.

അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം അറ്റകുറ്റപ്പണികൾക്കിടെ ഇലക്ട്രിസിറ്റി കരാർതൊഴിലാളി പോസ്റ്റിനു മുകളിൽ കുരുങ്ങി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ അഞ്ചുതെങ്ങ് കോട്ടയ്ക്കു സമീപം ഇലക്ട്രിസിറ്റി കരാർതൊഴിലാളി പോസ്റ്റിനു മുകളിൽ കുരുങ്ങിയത്

പതിനൊന്ന് കെ.വി.പോസ്റ്റിനു മുകളിൽ പണി ചെയ്യവേ രാജേഷ് ,36വയസ്സ്,നളിനി സദനം,കൊല്ലമ്പുഴ,ആറ്റിങ്ങൽ എന്ന ആളാണ് കടുത്ത ചൂടിനെത്തുടർന്ന് സൂര്യാഘാതം ഏറ്റ് ബോധരഹിതനായത്.

കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ യുവാവിനെ പോസ്റ്റിനു മകളിൽ കെട്ടി നിർത്തി.വിവരം അറിഞ്ഞ് എത്തിയ ഫയർ ആൻ്റ് റസ്ക്യൂ സംഘം ഏണി,നെറ്റ്,റോപ്പ് എന്നിവ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് കുടുങ്ങിയ ആളിനെ പുറത്തെത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ,മനോഹരൻപിള്ള,രാജേന്ദ്രൻ നായർ,സുനിൽകുമാർ,അഷറഫ്,പ്രമോദ്, ഷൈൻ,രാഗേഷ്,ശ്രീരാഗ്,രതീഷ്,ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.