ലഹരി വർജ്ജന ബോധവൽക്കരണ ഭാഗമായി ഗവ: വി.എച്ച്.എസ്.എസ്. ആലംകോട് എൻ.എസ്.എസ്. യൂണിറ്റും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും ചേർന്ന് നിർമ്മിച്ച വെളിച്ചത്തിലേക്ക് എന്ന ഹ്രസ്വചിത്രത്തിൻറെ പ്രകാശനം 26 /03 /2022
10 മണിക്ക് ബഹു ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി അഡ്വക്കറ്റ് എസ്.കുമാരി, നിർവഹിച്ചു സ്കൂൾ പിടിഎ പ്രസിഡൻറ് ,എസ് ജാബിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ എസ് ശ്രീകുമാർ സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജി.ജി.ഗിരികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി വിശിഷ്ടാതിഥികളായി എത്തിയ ആറ്റിങ്ങൽ എക്സൈസ് റെയിഞ്ച് സിവിൽ ഓഫീസർമാരായ ശ്രീ അനിരുദ്ധൻ ,ശ്രീ സുർജിത്ത് ,വാർഡ് മെമ്പർ എംകെ ജോതി എന്നിവർ പങ്കെടുത്തു .
തിരക്കഥയും സംവിധാനവും നിർവഹിച്ച പ്രശസ്ത നാടക പ്രവർത്തകൻ ശ്രീഷെരീഫ് പാങ്ങോട് ചായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ച ശ്രീ അജിത് ഭരതന്നൂർ അസോസിയേറ്റ് ക്യാമറാമാൻ നിഷാദ് ഭരതന്നൂർ അഭിനേതാക്കളായി എത്തിയ മമ്മാലി ചാലക്കുടി ഷമീർ മുസ്തഫ ആലങ്കോട് ,സാങ്കേതിക സഹായം നൽകിയ വിഎച്ച്എസ്ഇ അധ്യാപകൻ ശ്രീ സിയാദ് അഹ്മദ് എൻഎസ്എസ് വളണ്ടിയർമാർ എന്നിവരെ ആദരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിജു കെ എസ് ,HM ജെ എസ് സതി ടീച്ചർ ,പി ടി എ എക്സിക്യൂട്ടീവ് അംഗം സബീർ ഖാൻ എന്നിവർ ആശംസകൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സബിത ടിഎസ് ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു. ചടങ്ങിൽ അറേബ്യൻഫാഷൻ ജ്വല്ലറി പ്രതിനിധി ഹാഷിർ പാറക്കാട്ടിലും പങ്കെടുത്തു