കെ പി എ സി ലളിത : ലൈബ്രറി കൗൺസിൽ അഞ്ചുതെങ്ങിന്റെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു

അന്തരിച്ച അനശ്വര കലാകാരി
കെ പി എ സി ലളിതക്ക് ലൈബ്രറി കൗൺസിൽ അഞ്ചുതെങ്ങ് നേതൃ സമതിയുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു.

ലൈബ്രറി കൗൺസിൽ
അഞ്ചുതെങ്ങ് നേതൃ സമതിയാണ് സ്മരണാഞ്ജലി ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച്‌ 2 ന്  വൈകുന്നേരം 5 മണിക്ക് അഞ്ചുതെങ്ങിൽ
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ലൈജു  സ്മരണാഞ്ജലി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

വൈസ് പ്രസിഡന്റ്‌ ലിജാബോസ്,
താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, നേതൃ സമതി കൺവീനർ വിജയ് വിമൽ എന്നിവർ പങ്കെടുക്കും.