ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ്, മുകളിൽ സൂചിപ്പിച്ചതുപോലെ, സ്റ്റാൻഡേർഡ് ഇന്നോവയുടെ അതേ ബോഡിഷെലും അടിസ്ഥാന രൂപകൽപ്പനയും ഉണ്ടായിരിക്കും. എന്നിരുന്നാലും ചില പ്രധാന വ്യത്യാസങ്ങളുണ്ട്. ആദ്യം, ഗ്രിൽ പൂർണ്ണമായി അടച്ചിരിക്കുന്നതും ചെറുതായി മാറിയ ബമ്പറും ഉള്ളതിനാൽ മുഖം അല്പം വ്യത്യസ്‍തമാണ്. അലോയ് വീൽ രൂപകൽപ്പനയും പുതിയതാണ്. പിന്നിൽ ഒരു ഇലക്‌ട്രിക് ബാഡ്‌ജ് കാണാം. അതുകൊണ്ടുതന്നെ ഇത് ഒരു പൂർണ്ണ-ഇലക്‌ട്രിക് ആശയമാണെന്നും പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം അല്ലെന്നും പ്രതീക്ഷിക്കാം.
അതേസമയം ഇന്നോവ ക്രിസ്റ്റയെപ്പറ്റി പറയുകയാണെങ്കില്‍ ഇന്ത്യിലെ ജനപ്രിയ എംപിവിയാണ് വാഹനം. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.
ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലായിരുന്നു ഇന്നോവയുടെ ആദ്യവരവ്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.