മീ റ്റൂ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്ന സന്ദര്‍ഭത്തിലാണ് തനിക്ക് മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി വിനായകന്‍ വിവാദപ്രസ്താവന നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായ വിനായകന്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിനായകന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നമസ്കാരം ,ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .
വിനായകൻ .