യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ന്യൂഡൽഹി:യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ ആണ് കൊല്ലപ്പെതെന്നാണ് പ്രാഥമിക വിവരം. വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തത്.”നാലാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ. .കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.

റഷ്യൻ ഷെല്ലാക്രമണം നവീൻ ഉണ്ടായിരുന്ന പ്രദേശത്ത് നടക്കുന്നുണ്ടായിരുന്നു.നവീൻ ഭക്ഷണം വാങ്ങാന്‍ കടയുടെ മുന്നില്‍ നില്‍ക്കുമ്ബോഴായിരുന്നു ഷെല്ലാക്രമണം. ഇതിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശിയാണ്.