ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

ആറ്റിങ്ങൽ വലിയകുന്നു ഗവൺമെ ന്റ്താലൂക്ക്  ആശുപത്രിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് കടത്തി വിറ്റ സംഭവത്തിൽ നഗരസഭാ ചെയർപേഴ്സനും, ഹെൽത്ത് വർക്സ് - സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും രാജി വയ്ക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. മാർച്ചിനും ധർണ്ണയ്ക്കും മണ്ഡലം പ്രസിഡന്റ്‌  പി.എസ്. കിരൺ കൊല്ലമ്പുഴ നേതൃത്വം നൽകി.K.P.C C അംഗം DR. വി.എസ് അജിത്ത് കുമാർ ഉൽഘടനം ചെയ്തു.
     ധർണ്ണയിൽ അതിസംബോധന ചെയ്ത് കൊണ്ട് മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ,DCC മെമ്പർ ആറ്റിങ്ങൽ സതീശൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഇല്ലിയാസ്, ഗ്രാമത്ത്മുക്ക് രതീഷ്, ആറ്റിങ്ങൽ സുരേന്ദ്ര, ബഷീർ, ഷാജി, മുരളീധരൻ, അനന്ദു, ശരത്, അജിത് എനിവർ പ്രസംഗിച്ചു