കിളിമാനൂർ പഞ്ചായത്തിലെ ചൂട്ടയിൽ നീരാഴിക്കുളത്തിൽ നിന്നാണ് ആയിരക്കണക്കിന് ലിറ്റർ വെള്ളം ടാങ്കറുകളിൽ കയറ്റി കൊണ്ട് പോകുന്നത്, വേനൽകടുക്കുന്നതോടെ മറ്റ് സ്ഥലങ്ങളിൽ നിന്നു പോലും നൂറ് കണക്കിനാളുകൾ കുളിക്കാനും നനയ്ക്കാനും ഈ കുളത്തെയാണ് ആശ്രയിക്കുന്നത്, കൂടാതെ പ്രദേശത്തെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് കിണറുകളിൽ വെള്ളം വറ്റുകയും ചെയ്യും മുൻ കാലങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുകയും ജനങ്ങളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികാരികൾ കുളത്തിന് സമീപം ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ് ,അടിയന്തിരമായി കുളത്തിൻ നിന്നും ടാങ്കറുകളിൽ വെള്ളം കൊണ്ടു പോകാതിരിക്കുന്നതിനുള്ള നടപടികൾ അധികാരികളിൽ നിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു